ഓണം സ്പെഷ്യല്‍ ഡ്രൈവ്: എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി
ഓണം സ്പെഷ്യല്‍ ഡ്രൈവ്: എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

ഇടുക്കി: എക്‌സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. അടിമാലി മന്നാംകാലായില്‍ തോട്ടുപുറമ്പോക്കിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ ചെടി എക്‌സൈസ് സംഘം നശിപ്പിച്ചു. രണ്ടര മീറ്ററോളം ഉയരമുള്ള മുന്തിയ ഇനത്തില്‍പ്പെട്ട കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.ചെടിക്ക് അഞ്ച് മാസത്തോളം വളര്‍ച്ചയെത്തിയിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്‍ എസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വിനേഷ് സി എസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ മീരാന്‍ കെ എസ്,ദിബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഹാരിഷ് മൈതീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ശരത് എസ് പി എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എക്സൈസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
What's Your Reaction?






