ഇടുക്കി: ആദ്യകാല കുടിയേറ്റ കര്‍ഷകനുമായ ചെമ്പകപ്പാറ സരസ്വതി ഭവനം ഒ എസ് പ്രഭാകരന്‍ നായര്‍(അനിയന്‍പിള്ള ചേട്ടന്‍- 90) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. ഇരട്ടയാര്‍, ചെമ്പകപ്പാറ മേഖലകളുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നിരവധി പൊതുസ്ഥാപനങ്ങള്‍ക്കും സ്ഥലം സൗജനമായി സംഭാവന നല്‍കി. സിപിഎം മുന്‍ ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷക സംഘം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മലനാട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: ജയശ്രീ, രാജശ്രീ, വിജയശ്രീ, ജിതശ്രീ. മരുമക്കള്‍: രഘുദേവ് നെടുവേലില്‍ നെടുങ്കുന്നം(റിട്ട. പ്രൊഫസര്‍, നെടുങ്കണ്ടം എംഇഎസ് കോളേജ്), രമേഷ്‌കുമാര്‍ മൗട്ടത്ത് അടൂര്‍, പി സജീവ് സഞ്ജയ്(തൃക്കൊടിത്താനം), വിനോദ്കുമാര്‍ തടത്തിലാങ്കല്‍(പുറ്റടി).