വേനല്‍ തുടങ്ങിയതോടെ വറ്റി വരണ്ട് കല്ലാര്‍ ഡാം
വേനല്‍ തുടങ്ങിയതോടെ വറ്റി വരണ്ട് കല്ലാര്‍ ഡാം
ഇടുക്കി: വേനലിന്റെ ആരംഭത്തില്‍തന്നെ വറ്റി വരണ്ട് കല്ലാര്‍ ഡാം. ഇടുക്കി ഡാമിന്റെ ഡൈവേര്‍ഷന്‍ ഡാമായ കല്ലാര്‍ ഡാമില്‍ സാധാരണഗതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് അടിത്തട്ട് കാണാറുള്ളത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ ഡാം പൂര്‍ണമായും വറ്റി വരണ്ടു. കല്ലാര്‍ പുഴയെയും ഡാമിനെയും ആശ്രയിച്ചാണ് നൂറുകണക്കിനാളുകള്‍ കന്നുകാലി വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നത്. ഡാം നേരത്തെ വറ്റിയത് ഇത്തവണ വരാന്‍ പോകുന്ന വേനലിന്റെ സൂചനയാണോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നിലവില്‍ മൂന്നടി ജലം മാത്രമാണ് ഡാമില്‍ ഉള്ളത്. കല്ലാര്‍ പുഴയിലെയും നീരൊഴുക്ക് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്.
What's Your Reaction?