കട്ടപ്പന ഐടിഐയില്‍ തൊഴില്‍മേള 23ന്: 150ലേറെ കമ്പനികളില്‍ തൊഴില്‍ അവസരം
കട്ടപ്പന ഐടിഐയില്‍ തൊഴില്‍മേള 23ന്: 150ലേറെ കമ്പനികളില്‍ തൊഴില്‍ അവസരം

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയില്‍ 23ന് തൊഴില്‍മേള നടക്കും. 150ലേറെ കമ്പനികള്‍ പങ്കെടുക്കും. ഐടിഐ പാസായവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. മന്ത്രി റോഷി അഗസ്റ്റിന്‍ രക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, വാര്‍ഡ് കൗണ്‍സിലര്‍ ഷാജി കൂത്താടിയില്‍, ഐടിഐ പ്രിന്‍സിപ്പല്‍ അനില എം.കെ, വൈസ് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ കെ.എം എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
What's Your Reaction?






