വിജിത്തിന്റെ തൂലികയില്‍ പിറന്നത് ഇമ്പമേറിയ ക്രിസ്തീയ ഗാനങ്ങള്‍
വിജിത്തിന്റെ തൂലികയില്‍ പിറന്നത് ഇമ്പമേറിയ ക്രിസ്തീയ ഗാനങ്ങള്‍

ഇടുക്കി: ഉപ്പുതറ ആനപ്പള്ളം സ്വദേശി വിജിത്തിന്റെ ഇമ്പമേറിയ ക്രിസ്തീയ ഗാനങ്ങള്‍ ശ്രദ്ധേയമാകുന്നു. കൊറോണ കാലം നല്‍കിയ വിരസത അവസരമാക്കിയാണ് വിജിത്ത് പാട്ടിന്റെ ലോകത്തെത്തിയത്. ആനപ്പള്ളം എന്ന ഗ്രാമത്തിന്റെ അന്തരീക്ഷത്തിലാണ് വിജിത്ത് ഓരോ ഗാനങ്ങളും രചിക്കുന്നത്. ജോലിയുടെ ഇടവേളകളിലാണ് ഗാനങ്ങള്‍ രചിക്കുന്നത്. ക്രിസ്തീയ വിശ്വാസങ്ങളെ പ്രകൃതിയുടെ അത്ഭുത കാഴ്ചകളിലൂടെ വര്‍ണിച്ച ഗാനങ്ങള്‍ ഏറെ ആകര്‍ഷണീയമാണ്. ഗാനരചനയില്‍ വിജിത്തിന് പ്രചോദനം കുടുംബവും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണയാണ്. മിഴിനീര്‍ത്തുള്ളികള്‍, ഓ ജീവനാഥ, സ്വര്‍ഗീയ ദേശം എന്നീഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയ ആല്‍ബങ്ങളാണ്. ഉണ്ണിയേശു പിറന്ന രാവില്‍ എന്ന ക്രിസ്മസ് ഗാനവും വിജിത്തിന്റെ തൂലികയില്‍ പിറന്നതാണ്. കൂടുതല്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഗാനങ്ങള്‍ രചിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
What's Your Reaction?






