വട്ടവടയില്‍ പച്ചക്കറി വിളവെടുപ്പ് തുടങ്ങി
വട്ടവടയില്‍ പച്ചക്കറി വിളവെടുപ്പ് തുടങ്ങി
ഇടുക്കി: വട്ടവടയില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് തുടങ്ങി. പ്രധാന കാര്‍ഷിക മേഖലകളായ വട്ടവട, കോവിലൂര്‍, ചിലന്തിയാര്‍, കടവരി, കൊട്ടാക്കമ്പൂര്‍ എന്നിവിടങ്ങളിലാണ് വിളവെടുപ്പ് പുരോഗമിക്കുന്നത്. കാരറ്റ്, കാബേജ്, ബട്ടര്‍ ബീന്‍സ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീന്‍സ് എന്നിവയാണ് കൂടുതലായി വിളവെടുക്കുന്നത്. ഓണക്കാലം മുന്നില്‍ക്കണ്ട് വന്‍തോതിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ഭേദപ്പെട്ട കാലാവസ്ഥയായിരുന്നതിനാല്‍ മികച്ച വിളവ് ലഭിക്കുന്നു. ഏപ്രിലിലെ മഴയില്‍ കൃഷിനാശമുണ്ടായി കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. എന്നാല്‍, കര്‍ഷകരുടെ എല്ലാ പ്രതീക്ഷയും ഓണക്കാലം മുന്നില്‍ക്കണ്ടാണ്.
What's Your Reaction?