നെടുങ്കണ്ടം- കട്ടക്കാല റോഡ് നിര്‍മാണം വൈകുന്നു: കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
നെടുങ്കണ്ടം- കട്ടക്കാല റോഡ് നിര്‍മാണം വൈകുന്നു: കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
ഇടുക്കി: നെടുങ്കണ്ടം- കട്ടക്കാല റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്(ജോസഫ്) ധര്‍ണ നടത്തി. ജോസ് പൊട്ടംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. 5.5 കോടി രൂപ മുതല്‍മുടക്കില്‍ ബിഎംബിസി നിലവാരത്തില്‍ 2023ല്‍ നിര്‍മാണം ആരംഭിച്ചിരുന്നു. 11 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, രണ്ടുവര്‍ഷം പിന്നിട്ടിട്ടും ചില സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചതല്ലാതെ മറ്റ് പ്രവൃത്തികളൊന്നും ഉണ്ടായില്ല. ഉടന്‍ ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ കരാറുകാരന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
ജോയി നമ്പുടാകത്ത് അധ്യക്ഷനായി. ജോജി ഇടപ്പള്ളിക്കുന്നേല്‍, ജോയി കണിയാംപറമ്പില്‍, ഫിലിപ്പ് കലയത്തുംകുഴിയില്‍, വര്‍ഗീസ് നെടുംപതാലില്‍, ബേബി മാപ്രയില്‍, അപ്പച്ചന്‍ പുളിക്കതുണ്ടിയില്‍, ബിനോയി കായപ്പുറത്ത്, സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ജോസ് തുരുത്തിയില്‍, ജോയി വരകുകാലായില്‍, വിനോദ് കൊല്ലംകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

