കമ്പിളികണ്ടം-പനംകുട്ടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ:  സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ 

കമ്പിളികണ്ടം-പനംകുട്ടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ:  സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ 

Feb 11, 2026 - 10:39
 0
കമ്പിളികണ്ടം-പനംകുട്ടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ:  സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: കമ്പിളികണ്ടം-പനംകുട്ടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കമ്പിളികണ്ടത്തുനിന്ന് എളുപ്പത്തില്‍ കല്ലാര്‍കുട്ടി റോഡിലേക്കെത്താനും. പാബ്ല വഴി കോതമംഗലം, ഇടുക്കി, കഞ്ഞിക്കുഴി, വണ്ണപ്പുറം ഭാഗങ്ങളിലേക്കും പോകാന്‍ കഴിയുന്ന റോഡാണിത്. കമ്പളികണ്ടത്തുനിന്ന് നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് കുത്തനെയുള്ള ഇറക്കവും കൊടുംവളവും നിറഞ്ഞതാണ്. പനംകുട്ടി ടൗണ്‍ കഴിഞ്ഞ് താഴേയ്ക്ക് പോകുമ്പോള്‍ എസ് വളവ് ഭാഗത്താണ് അപകടങ്ങള്‍ പതിവാകുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ കൊടുംവളവില്‍ നിയന്ത്രണം വിട്ട് മറിയുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കപ്പ കയറ്റിവന്ന ലോറി ഇവിടെ മറിയുകയും സമീപത്തെ പുരയിടത്തിലൂടെ കടന്ന് റോഡിന്റെ മറ്റൊരു ഭാഗത്ത് ഇടിച്ച് ഇറങ്ങി നില്‍ക്കുകയും ചെയ്തു. അന്യദേശങ്ങളില്‍നിന്ന് എത്തുന്ന വാഹനങ്ങളാണ് കുടുതലായും അപകടത്തില്‍പ്പെടുന്നത്. കമ്പിളികണ്ടത്ത് റോഡ് ആരംഭിക്കുന്നിടത്തും കൊടുംവളവുകളിലും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow