ചെല്ലാർകോവിൽ ജ്ഞാനോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു
ചെല്ലാർകോവിൽ ജ്ഞാനോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

ഇടുക്കി: ചെല്ലാർകോവിൽ ജ്ഞാനോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൺ ടൂര്ണമെന്റ ഉദ്ഘാടനം ചെയ്തു. വോളിബോൾ രംഗത്ത് ജില്ലയിലെ പ്രമുഖരായ എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ സുഭാഷ് കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ചക്കുപള്ളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്യു പി.ടി, ക്ലബ്ബ് ഭാരവാഹികളായ ജോണി ഒട്ടയ്ക്കൽ, ജോളി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






