വഞ്ചിവയൽ നിരാഹാര സമരം 3 ആം ദിവസം: ഊരു മൂപ്പൻ അജയനെ ആശുപത്രിയിലേക്കു മാറ്റി
വഞ്ചിവയൽ നിരാഹാര സമരം 3 ആം ദിവസം: ഊരു മൂപ്പൻ അജയനെ ആശുപത്രിയിലേക്കു മാറ്റി

ഇടുക്കി: വണ്ടിപ്പെരിയാർ വള്ളക്കടവ് വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യ കുറവുകൾ പരിഹരിക്കണമെന്നാശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊരു മൂപ്പൻ അജയൻ നിരാഹാര സമരം ആരംഭിച്ചിത്. നിരാഹാര സമരം 3 ദിവസങ്ങൾ പിന്നിട്ടപ്പോൾ അജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു . ഇതേത്തുടർന്ന് കോളനി നിവാസികൾ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുകയും മെഡിക്കൽ സംഘംമെത്തി അജയന്റെ ആരോഗ്യനില പരിശോധിക്കുകയും ചെയ്തു. ഹൃദയസംബന്ധമായ രോഗം ഉള്ളതിനാൽ ഏറെ അവശ്യ നിലയിലായിരുന്ന അജയനെ വണ്ടിപ്പെരിയാർ സി എച്ച് സി യിൽ നിന്നും ആംബുലൻസ് വരുത്തി വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് മൂപ്പനെകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പീരുമേട് എംഎൽഎയുടെ പി.എ , വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി ,ബ്ലോക്ക് എസ് .സി ഓഫീസർ തുടങ്ങിയവർ ആശുപത്രിയിൽ എത്തി വഞ്ചിവയൽ കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യക്കുറവുകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പു നൽകിയതോടെ ഊരു മൂപ്പൻ അജയൻ നിരാഹാരം അവസാനിപ്പിച്ചു
What's Your Reaction?






