സേനാപതി ഒട്ടാത്തി കുടിവെള്ള പദ്ധതിക്ക് പുതിയ സംഭരണ ടാങ്ക്
സേനാപതി ഒട്ടാത്തി കുടിവെള്ള പദ്ധതിക്ക് പുതിയ സംഭരണ ടാങ്ക്
ഇടുക്കി: സേനാപതി പഞ്ചായത്തിലെ ഒട്ടാത്തി കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച സംഭരണ ടാങ്ക് ജില്ലാ പഞ്ചായത്തംഗം വി എന്‍ മോഹനന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. വേനല്‍ക്കാലത്ത് ഒട്ടാത്തിയില്‍ ശുദ്ധജലക്ഷാമം രൂക്ഷമാണ്. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ആരംഭിച്ച കുടിവെള്ള പദ്ധതി നാട്ടുകാരുടെ ആശ്രയം. ഗുണഭോക്താക്കളുടെ എണ്ണം വര്‍ഛിച്ചതോടെയാണ് കൂടുതല്‍ വെള്ളം സംഭരിക്കാന്‍ പുതിയ ടാങ്ക് നിര്‍മിച്ചത്. സേനാപതി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി എല്‍ദോസ്, ആലീസ് സുരേന്ദ്രന്‍, കെ പി സുരേന്ദ്രന്‍, ടി എം ജെയിംസ്, കെ പി സുരേഷ്, കുടിവെള്ള പദ്ധതി പ്രസിഡന്റ് സാബു തോമസ്, സെക്രട്ടറി എം ആര്‍ ബിനു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

