ഭിന്നശേക്ഷിക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് 28 വര്‍ഷം കഠിന തടവ്
ഭിന്നശേക്ഷിക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് 28 വര്‍ഷം കഠിന തടവ്

ഇടുക്കി: ചെറുതോണിയില്‍ ഭിന്നശേക്ഷിക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 28 വര്‍ഷം കഠിനതടവും 3.1 ലക്ഷം രൂപ പിഴയും. വട്ടവട പഴത്തോട്ടം കോവിലൂര്‍ ആരോഗ്യദാസിന്റെ മകന്‍ (32 ) കുരുവി എന്ന് വിളിക്കുന്ന അന്തോണിയെയാണ് പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 4നാണ് സംഭവം. പെണ്‍കുട്ടിയെ വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലേയ്ക്ക് വലിച്ചിച്ചിഴച്ചുകൊണ്ടുപോയി ബലമായി പീഡനത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംസാര വൈകല്യമുള്ള കുട്ടിയുടെ ആംഗ്യഭാഷയിലുള്ള മൊഴി വീഡിയോയില്‍ പകര്‍ത്തി പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം അത് പെണ്‍കുട്ടിക്ക് നല്‍കണമെന്നും കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതൊറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു.
What's Your Reaction?






