രാജകുമാരി സഹകരണ ബാങ്കില്‍ സ്വപ്ന സാഫല്യം സ്വര്‍ണ സമ്പാദ്യ പദ്ധതി ആരംഭിച്ചു
രാജകുമാരി സഹകരണ ബാങ്കില്‍ സ്വപ്ന സാഫല്യം സ്വര്‍ണ സമ്പാദ്യ പദ്ധതി ആരംഭിച്ചു
ഇടുക്കി: രാജകുമാരി സര്‍വീസ് സഹകരണ ബാങ്കില്‍ സ്വപ്ന സാഫല്യം സ്വര്‍ണ സമ്പാദ്യ പദ്ധതി ആരംഭിച്ചു. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ 40 ലക്ഷം രൂപ വരെ വായ്പ, കുറഞ്ഞ പലിശ നിരക്ക്, 36 മാസം വരെ നീളുന്ന തിരിച്ചടവ് കാലയളവ്, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങി ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കാര്‍ഷിക ജനതയുടെ സംസ്‌കാരത്തിനൊപ്പം പുതിയ ഒരു സമ്പാദ്യശീലത്തിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു അധ്യക്ഷനായി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി വി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് എ ജെ ജോര്‍ജ്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി റോയി വര്‍ഗീസ്, സെക്രട്ടറി അമ്പിളി ജോര്‍ജ്, ഭരണസമിതി അംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

