കരിമല ഫാത്തിമ മാതാ പള്ളിയില്‍ എട്ടുനോമ്പ് ജപമാല പ്രദക്ഷിണം നടത്തി
കരിമല ഫാത്തിമ മാതാ പള്ളിയില്‍ എട്ടുനോമ്പ് ജപമാല പ്രദക്ഷിണം നടത്തി

ഇടുക്കി: കരിമല ഫാത്തിമ മാതാ പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ജപമാല പ്രദക്ഷിണം നടത്തി. ആഘോഷമായ വിശുദ്ധ കുര്‍ബാനക്കുശേഷം പള്ളിമുറ്റത്തു നിന്നും പടിഞ്ഞാശേരി പടിയിലേക്കാണ് പ്രദക്ഷിണം നടത്തിയത്. ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, സന്ദേശം എന്നിവയ്ക്ക് ഫാ. തോമസ് കരിവേലിക്കല്‍ കാര്‍മികത്വം വഹിച്ചു. ഫാ. ആന്റണി പാറക്കടവില്‍ നേതൃത്വം നല്‍കി.തിങ്കളാഴ്ച ഉച്ചക്ക് പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന് എന്നീ ചടങ്ങുകളോടെ എട്ടുനോമ്പുതിരുനാള്‍ സമാപിക്കും.
What's Your Reaction?






