എസ്എന്‍ഡിപി യോഗം ശാന്തന്‍പാറ ശാഖാ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം ശാന്തന്‍പാറ ശാഖാ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
ഇടുക്കി: ശാന്തന്‍പാറ എസ്എന്‍ഡിപി ശാഖാ യോഗം ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. രാജാക്കാട് യൂണിയന്‍ വൈസ് പ്രസിഡന്റ് ജി അജയന്‍ ഉദ്ഘാടനം ചെയ്തു. പേത്തൊട്ടി, തൊട്ടിക്കാനം, ചേരിയാര്‍ മേഖലകളില്‍ നിന്നുമാരംഭിച്ച ഘോഷയാത്ര ശാഖാ അങ്കണത്തില്‍ നിന്ന് ശാന്തന്‍പാറ ടൗണിലേക്കെത്തി. വാദ്യമേളങ്ങളുടേയും, കനക മയൂരം, തെയ്യം രൂപങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടത്തിയത്. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ശാഖായോഗം പ്രസിഡന്റ് കെ ടി സജീവന്‍ അധ്യക്ഷനായി. സെക്രട്ടറി വി എന്‍ ഉല്ലാസ്, ഇ കെ ഷാബു, കെ എസ് മധു, ലിഷ അജയന്‍, സ്മിത അജി, ശ്യാം സുന്ദര്‍, വി പി നിധിന്‍, കെ എസ് വിനീത് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

