ചപ്പാത്ത് പാലത്തിനുസമീപം അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റ് മാറ്റാന്‍ നടപടിയില്ല
ചപ്പാത്ത് പാലത്തിനുസമീപം അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റ് മാറ്റാന്‍ നടപടിയില്ല

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്ത് പാലത്തിന് സമീപം 33 കെ വി വൈദ്യുതി ലൈന്‍ കടന്നുപോകുന്ന പോസ്റ്റ് ദ്രവിച്ച് അപകടാവസ്ഥയിലായിട്ടും മാറ്റി സ്ഥാപിക്കാന്‍ നടപടയില്ല. പാലത്തിന് അരികില്‍ നില്‍ക്കുന്ന പോസ്റ്റ് കാറ്റടിച്ചാല്‍ ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. വ്യാപാരികളും നാട്ടുകാരും നിരവധി തവണ കെഎസ്ഇബിയില്‍ വിവരം അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. മേഖലയില്‍ ചെറുകിട കച്ചവടക്കാര്‍ പോസ്റ്റിന്റെ അരികില്‍ ഇരുന്നതാണ് കച്ചവടം നടത്തുന്നത്. പോസ്റ്റ് മറിഞ്ഞുവീണാല്‍ വലിയ അപകടത്തിന് കാരണമാകുമെന്നും ഇത് തങ്ങളുടെ ജീവിന് തന്നെ ഭീഷണിയാണെന്നും വ്യാപാരികള്‍ പറഞ്ഞു. അടിയന്തരമായി വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?






