മൂന്നാറിലെ വഴിയോര കച്ചവടം ഒഴിപ്പിക്കാൻ നടപടി വേണമെന്നാവശ്യം ശക്തം
മൂന്നാറിലെ വഴിയോര കച്ചവടം ഒഴിപ്പിക്കാൻ നടപടി വേണമെന്നാവശ്യം ശക്തം

ഇടുക്കി : മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും വഴിയോര വില്‍പ്പന ശാലകള്‍ ഒഴിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി വ്യാപാരി സംഘടനകള്‍ രംഗത്ത്. മൂന്നാറുമായി ബന്ധപ്പെട്ട് ചേരുന്ന വിവിധ കമ്മിറ്റികളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. വഴിയോര വില്‍പ്പനയും പാര്‍ക്കിങ് പ്രശ്‌നങ്ങളും മൂന്നാറിന്റെ വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുന്നുവെന്നും വ്യാപാരി സംഘടനകള്‍ പറഞ്ഞു. ജിഎസ്ടി, വാടക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബില്ല് എന്നിവ നല്‍കി കച്ചവടം നടത്തുന്ന വ്യാപാരികള്‍ മുമ്പോട്ട് പോകാന്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് വഴിയോര കച്ചവടം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പല വ്യാപാര ശാലകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്നും അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വരുമെന്നും നേതാക്കളായ സി കെ ബാബുലാല്‍, എസ് കെ ഗണേശന്‍, സാജു വര്‍ഗീസ്, എസ് രാമരാജ്, ജുനൈദ് റഹ്മാന്‍, അരുണ്‍ലാല്‍, സി എച്ച് ജാഫര്‍, എസ് സജീവ് എന്നിവര്‍ മൂന്നാറില്‍ പറഞ്ഞു.
What's Your Reaction?






