സൗജന്യ ഫാസ്റ്റ് ഫുഡ് നിർമാണ പരിശീലനം കട്ടപ്പനയിൽ 

സൗജന്യ ഫാസ്റ്റ് ഫുഡ് നിർമാണ പരിശീലനം കട്ടപ്പനയിൽ 

Oct 16, 2024 - 23:59
 0
സൗജന്യ ഫാസ്റ്റ് ഫുഡ് നിർമാണ പരിശീലനം കട്ടപ്പനയിൽ 
This is the title of the web page
ഇടുക്കി : ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഫാസ്റ്റ് ഫുഡ് നിർമാണ പരിശീലനം നടത്തപ്പെടുന്നു. 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം . 10 ദിവസമാണ് പരിശീലന കാലാവധി.  പങ്കെടുക്കാൻ താല്പര്യമുള്ളവർ അപേക്ഷിക്കുന്നതിനും ഓറിയന്റേഷൻ ക്ലാസിനും വേണ്ടി 22-10-2024 ചൊവ്വാഴ്ച രാവിലെ 1 ന് കട്ടപ്പന ഇരട്ടയാർ റോഡിലെ ബിഎസ്എൻഎൽ എക്സ്ചേഞ്ച് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരുക. പങ്കെടുക്കുന്നവർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ് റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നിർബന്ധമായി കൊണ്ടുവരണമെന്നും, എ പി എൽ റേഷൻ കാർഡ് ഉള്ളവർ കുടുംബശ്രീ പാസ് ബുക്കിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണെന്നും അധികൃതർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 7306890145,  7025223713 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow