വാഗമണ്‍ കുരിശുമലയില്‍ 40-ാംവെള്ളി, ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാളും
വാഗമണ്‍ കുരിശുമലയില്‍ 40-ാംവെള്ളി, ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാളും

ഇടുക്കി: വാഗമണ്‍ കുരിശുമലയില്‍ 40-ാംവെള്ളി ആചരണം, ദുഃഖവെള്ളി ആചരണം, പുതുഞായര്‍ തിരുനാള്‍ എന്നിവ 11, 18, 27 തീയതികളിലായി നടക്കും. 11ന് രാവിലെ 9ന് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം ഇടവകകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും 10.30ന് മലമുകളിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും നടക്കും. പാലാ രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് കണിയോടിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
18ന് ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 6മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ആരംഭിക്കും, മലയടിവാരത്തുള്ള പള്ളിയില്‍ രാവിലെ 7.30ന് തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് 9ന് കുരിശിന്റെ വഴി, ഫാ. തോമസ് മണ്ണൂര്‍ കാര്‍മികത്വം വഹിക്കും. 25ന് വൈകിട്ട് 5.30ന് പുതുഞായര്‍ തിരുനാള്‍ കൊടിയേറ്റ്, കുര്‍ബാന എന്നിവ നടക്കും. ഫാ. സെബാസ്റ്റ്യന്‍ മാപ്രക്കരോട്ട് നേതൃത്വം നല്‍കും. 27ന് പുതുഞായര്‍ ദിനത്തില്‍ രാവിലെ 6.30ന് കുര്‍ബാന- ഫാ. പോള്‍ ചിറപ്പുറത്ത്, 8.30ന് കുര്‍ബാന- ഫാ. മാത്യു കാടന്‍കാവില്‍, 10ന് ആഘോഷമായ കുര്‍ബാന- മാര്‍ ജോസഫ് കല്ലറങ്ങാട്ട്, 12ന് കുര്‍ബാന- ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, 2.30ന് കുര്‍ബാന- ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, 4ന് കുര്‍ബാന- ഫാ. മെര്‍വിന്‍ വരയല്‍കുന്നേല്‍. മെയ് 4ന് നാലാമിടം
What's Your Reaction?






