കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് കുമളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം
കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് കുമളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

ഇടുക്കി: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുമളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. മാര്‍ച്ചിനുശേഷം കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. വനിതാപ്രവര്‍ത്തകയുടെ മുടിയില്‍ പൊലീസ് കുത്തിപ്പിടിച്ചുവെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഒടുവില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഇവരെ ശാന്തരാക്കി.
ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റികള്‍ മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട് ഉദ്ഘാടനംചെയ്തു. ഡിസിസി സെക്രട്ടറി ഗണേശന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി റഹിം, ചക്കുപള്ളം മണ്ഡലം പ്രസിഡന്റ് വി വി മുരളി, ഉമ്മര്‍ ഫാറൂഖ്, എബിന്‍ കുഴിവേലി, ബിജു ദാനിയേല്‍, സനൂപ് സ്‌കറിയ, ശാരി ശങ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






