ഇടുക്കി ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിന് പുതിയ കെട്ടിടം ഉപയോഗപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിന് പുതിയ കെട്ടിടം ഉപയോഗപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കുള്ള അസൗകര്യം പരിഹരിക്കാന്‍ ഉടന്‍നടപടിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വാഴത്തോപ്പിലെ ഹോളിഫാമിലി ആശുപത്രി കെട്ടിടം ഇതിനായി ഉപയോഗിക്കും. ഹോസ്റ്റലിലെത്താന്‍ ഇപ്പോഴുള്ള ബസ് പോരെങ്കില്‍ അതിനുള്ള സൗകര്യവും ഒരുക്കും. വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടുമായി സംസാരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിനായി 14 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
What's Your Reaction?






