ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിന്റെ ഹ്രസ്വചിത്രം പുറത്തിറക്കി
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിന്റെ ഹ്രസ്വചിത്രം പുറത്തിറക്കി

ഇടുക്കി: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ 'വൈകി ' എന്ന പേരില്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം പുറത്തിറക്കി. എസ്‌ഐ വിനോദ് കുമാര്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലഫ്. ഡോ. റെജി ജോസഫിന്റോണ് തിരക്കഥ. ജെപി കട്ടപ്പനയാണ് സംവിധാനം. സ്‌കൂളിലെ 12 വിദ്യാര്‍ഥികള്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. സ്‌കൂള്‍ മാനേജര്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷനായി. അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ. ജിതിന്‍ പാറക്കല്‍, ഫാ. അമല്‍ ഞാവള്ളി
ക്കുന്നേല്‍, ഹെഡ്മാസ്റ്റര്‍ ജോര്‍ജ്കുട്ടി എം.വി, സൂസമ്മ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






