ചര്‍ച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍
ചര്‍ച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍

ഇടുക്കി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ ഹൈറേഞ്ച് മേഖലാ കണ്‍വന്‍ഷന്‍ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ കട്ടപ്പനയില്‍ ആരംഭിച്ചു. സോണല്‍ ഡയറക്ടര്‍ ഷിബു കെ.മാത്യു ഉദ്ഘാടനം ചെയ്തു. 24 ന് സമാപിക്കും.
വൈകിട്ട് ആറുമുതല്‍ ഒമ്പത് വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ ചെങ്ങന്നൂര്‍ ഹോളി ഹാര്‍പ് സിംഗേഴ്‌സ് ഗാനശുശ്രൂഷ നയിക്കുന്നു.
പാസ്റ്റര്‍ എം വൈ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ അനീഷ് ഏലപ്പാറ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ സി.സി. തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് അസ്സിസ്റ്റന്റ് വൈ. റെജി, കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സാംകുട്ടി മാത്യു, എബി അയിരൂര്‍, വര്‍ഗീസ് അബ്രഹാം, ബി.മോനച്ചന്‍, പാസ്റ്റര്‍ വി.ജെ.തോമസ്, പാസ്റ്റര്‍ എം.വൈ.വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






