ലബ്ബക്കടയിലെ മോഷണം: കവര്‍ന്നത് 20,000 ലേറെ രൂപ
ലബ്ബക്കടയിലെ മോഷണം: കവര്‍ന്നത് 20,000 ലേറെ രൂപ

ഇടുക്കി: ലബ്ബക്കടയില്‍ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് നാല് സ്ഥാപനങ്ങളില്‍ നിന്ന് പണം കവര്‍ന്നു. മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 2000 രൂപയും സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 4000 രൂപയും ഇ- സേവന കേന്ദ്രത്തില്‍ നിന്നും 1500 രൂപയും അക്ഷയ കേന്ദ്രത്തില്‍ നിന്ന് 10,000 രൂപയും മോഷ്ടിച്ചു. ഇവിടെത്തന്നെയുള്ള തുണിക്കട, ഫ്‌ളവര്‍ മില്‍ എന്നിവിടങ്ങള്‍ കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. ലബ്ബക്കടയിലുള്ള കാഞ്ചിയാര്‍ വില്ലേജ് ഓഫീസും ടൗണിലെ ബൈക്ക് വര്‍ക്ക്‌ഷോപ്പും ലോട്ടറിക്കടയും കള്ള്ഷാപ്പും കുത്തിത്തുറക്കാനും ശ്രമമുണ്ടായി. അക്ഷയ കേന്ദ്രത്തില്‍ നിന്ന് രേഖകള്‍ ഉള്‍പ്പെടെ പുറത്തുകൊണ്ടുപോയി നിരത്തിയ നിലയിലാണ്. സ്ഥാപനങ്ങള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര പൊലീസ് കണ്ടെടുത്തു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ലബ്ബക്കടയില്‍ രാത്രികാല പട്രോളിങ്ങ് ശക്തമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. മുഖംമൂടിയും കയ്യുറയും ധരിച്ചുള്ള മോഷ്ടാവിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് ലഭിച്ചിട്ടുണ്ട്.
What's Your Reaction?






