ദേവികുളത്തെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
ദേവികുളത്തെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

ഇടുക്കി : ദേവികുളത്തെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വ്യാപക നാശനഷ്ടം. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് ചൊവ്വാഴ്ച രാത്രി ആനക്കൂട്ടം തകര്‍ത്തു. വീട് തകര്‍ക്കുന്നതിനിടെ കല്ല് തെറിച്ചുകൊണ്ട് ഒരാള്‍ക്ക് പരിക്കേറ്റു. ആറ് കാട്ടാനകള്‍ അടങ്ങുന്ന കൂട്ടമാണ് ദേവികുളം കൊളമാങ്കാ എസ്റ്റേറ്റിലെ മസ്റ്റര്‍ഡിവിഷനില്‍ നാശമുണ്ടാക്കിയത്. രാത്രി 11 ഓടെ എത്തിയ കാട്ടാനകള്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന വീടിന്റെ ജനാലയും മുന്‍വളത്തെ കരിങ്കല്‍ ഭിത്തിയും അടിച്ചുതകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. തകര്‍ന്നുവീണ ഭിത്തിയിലെ കരിങ്കല്ല് തെറിച്ചുകൊണ്ടാണ് ജര്‍ഖണ്ഡ് സ്വദേശി ദസറത്തിന് പരിക്കേറ്റത്. ഇവര്‍ സമീപത്തെ തേയില തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു.
ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് കുടുംബങ്ങളിലെ മൂന്നുകുട്ടികള്‍ ഉള്‍പ്പടെ ഏഴുപേരാണ് ഇവിടെ താമസിച്ചിരുന്നത്. ആനക്കൂട്ടം സമീപമേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവറ്റകളെ കാട്ടിലേക്ക് തുരത്താന്‍ വനപാലകര്‍ ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ദേവികുളം ലാക്കാട് എസ്റ്റേറ്റില്‍ പടയപ്പ കൃഷിനാശമുണ്ടാക്കിയിരുന്നു.
What's Your Reaction?






