പഴയ നഗരസഭ കെട്ടിടം പൊളിക്കാന്‍ തീരുമാനം കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ മിനി പാര്‍ക്ക് വരും

പഴയ നഗരസഭ കെട്ടിടം പൊളിക്കാന്‍ തീരുമാനം കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ മിനി പാര്‍ക്ക് വരും

Oct 26, 2023 - 03:19
Jul 6, 2024 - 08:33
 0
പഴയ നഗരസഭ കെട്ടിടം പൊളിക്കാന്‍ തീരുമാനം  കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ മിനി പാര്‍ക്ക് വരും
This is the title of the web page

ഇടുക്കി : കട്ടപ്പന ഗാന്ധിസ്‌ക്വയറിനോട് ചേര്‍ന്ന് മിനി പാര്‍ക്ക് നിര്‍മിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി പഴയ നഗരസഭ ഓഫീസ് പൊളിച്ചുനീക്കും. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓപ്പണ്‍ സ്റ്റേഡിയവും ഗാന്ധി സ്‌ക്വയറും ചേര്‍ത്തുള്ള പദ്ധതി നഗരസഭ ഉദ്ദേശിക്കുന്നത്. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ഗാന്ധി സ്‌ക്വയറിന് അഭിമുഖമായി സ്റ്റേജും നിര്‍മിക്കും. പഴയ നഗരസഭ ഓഫീസ് കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന കൃഷി ഓഫീസ്, കട്ടപ്പന ഭൂമിപതിവ് ഓഫീസ് എന്നിവ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow