വണ്ടിപ്പെരിയാർ - സത്രം റോഡ് തകർന്നു സത്രത്തേയ്ക്കുള്ള യാത്ര കഠിനമെന്റയ്യപ്പാ

വണ്ടിപ്പെരിയാർ - സത്രം റോഡ് തകർന്നു സത്രത്തേയ്ക്കുള്ള യാത്ര കഠിനമെന്റയ്യപ്പാ

Oct 26, 2023 - 03:19
Jul 6, 2024 - 08:33
 0
വണ്ടിപ്പെരിയാർ - സത്രം റോഡ് തകർന്നു     സത്രത്തേയ്ക്കുള്ള യാത്ര  കഠിനമെന്റയ്യപ്പാ
This is the title of the web page

ഇടുക്കി : ശബരിമല പരമ്പരാഗത കാനനപാതയിലേക്ക് എത്തിച്ചേരുന്ന വണ്ടിപ്പെരിയാർ - സത്രം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. മണ്ഡലകാലത്ത് ഏറെ തിരക്കനുഭവപ്പെടുന്ന പാത നന്നാക്കാത്തതിനാൽ തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്.

മണ്ഡലകാലം ആരംഭിച്ചതോടെ സത്രം കാനന പാതയിലൂടെ സന്നിധാനത്തേയ്ക്ക് പോകാൻ അയ്യപ്പൻമാരാണ് വാഹനങ്ങളിൽ സത്രത്തെത്തുന്നത്. എന്നാൽ റോഡ് വർഷങ്ങളായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 14 കിലോമീറ്റർ പൂർത്തീകരിച്ചിരുന്നു എന്നാൽ നവീകരണം മുടങ്ങിയതാണ് ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം. കുഴികളിൽ പതിച്ച് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നതായി നാട്ടുകാർ പറയുന്നു.

തേക്കടിയിൽ നിന്ന് സഞ്ചാരികളും വണ്ടിപ്പെരിയാർ സത്രത്തേക്ക് ഇതുവഴിയാണ് എത്തുന്നത് . മണ്ഡലകാലം ആരംഭിച്ചിട്ടും പാതയുടെ നവീകരണ പ്രവർത്തനം നടത്താത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow