എല്ലക്കല്‍-രാജാക്കാട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍
എല്ലക്കല്‍-രാജാക്കാട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍
ഇടുക്കി: എല്ലക്കല്‍-രാജാക്കാട് റോഡിന്റെ നിര്‍മാണം വേഗത്തിലാണക്കണമെന്ന് പ്രദേശവാസികള്‍. നിര്‍മാണം ആരംഭിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും മുല്ലക്കാനം മുതല്‍ തേക്കുകാനം വരെയുള്ള ഭാഗം കാല്‍നടയാത്രപോലും സാധ്യമാകാത്ത രീതിയിലാണ്. സ്‌കൂള്‍ ബസുകളും സ്വകാര്യ ബസുകളുമുള്‍പ്പെട്ടെ നൂറിലേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും വലിയ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യസംഭവമാണ്. പൊടിപടലങ്ങള്‍ പടരുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അലര്‍ജി പോലുള്ള അസുഖങ്ങള്‍ വരുന്നതിനും കാരണമാകുന്നു. കരാറുകാരന്റെ അനാസ്ഥയാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് പ്രദേശവാസികള്‍ അധികൃതരോട് പരാതി ഉന്നയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കാല്‍നടയാത്ര പോലും ദുസഹമായിരിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.
What's Your Reaction?