ദേശീയപാത നിര്‍മാണ നിരോധനം: എന്‍എച്ച് സംരക്ഷണ സമിതി സമരത്തിന് പിന്തുണയുമായി ഇടുക്കി രൂപത
ദേശീയപാത നിര്‍മാണ നിരോധനം: എന്‍എച്ച് സംരക്ഷണ സമിതി സമരത്തിന് പിന്തുണയുമായി ഇടുക്കി രൂപത

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മാണ നിരോധനത്തിനെതിരെ എന്‍എച്ച് സംരക്ഷണ സമിതി നടത്തുന്ന സമരങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇടുക്കി രൂപതാ മീഡിയ ഡയറക്ടര്‍ ഫാ. ജിന്‍സ് സിറിയക്. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് നിര്‍മാണം നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കുപിന്നില്‍ കപട പരിസ്ഥിതിവാദികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ വിസ്തൃതി വര്‍ധിപ്പിച്ചുകൊണ്ട് നിര്‍മാണം നടക്കേണ്ടത് അനിവാര്യമാണന്നും മമ്പ് റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തിയ കോടതിക്ക് മുമ്പില്‍ ഇത് വനഭൂമിയാണന്ന് ഇപ്പോള്‍ സത്യവാങ്മൂലം നല്‍കിയത് സര്‍ക്കാരിനുവേണ്ടി ഹാജരായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ തടസം നില്‍ക്കുന്ന കപട പരിസ്ഥിതിവാദികളെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തണം. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രതിഷേധ നടപടികള്‍ക്കും രൂപതയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഫാ. ജിന്‍സ് കാരയ്ക്കാട്ട് വ്യക്തമാക്കി.
What's Your Reaction?






