കൂട്ടാറിലെ കളിക്കളം : ചിലര്‍ അപവാദ പ്രചാരണം നടത്തുവെന്ന് ഭരണസമിതി
കൂട്ടാറിലെ കളിക്കളം : ചിലര്‍ അപവാദ പ്രചാരണം നടത്തുവെന്ന് ഭരണസമിതി
ഇടുക്കി: കൂട്ടാറിലെ കളിക്കളവുമായി ബന്ധപ്പെട്ട് കരുണാപുരം പഞ്ചായത്തിനെതിരെ ചിലര്‍ ബോധപൂര്‍വം അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതായി പഞ്ചായത്ത് ഭരണസമിതി. വിവിധ പൊതുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം കളിക്കളം എന്ന് വ്യാഖ്യാനിക്കപ്പെടുകയാണെന്നും ഭരണ സമിതി. കൂട്ടാറില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്റ്റേറ്റ് ബാങ്കിന്റെ കെട്ടിടവും ഹോമിയോ ആശുപത്രി, മലനാട് ബാങ്കിന്റെ ശാഖ, പബ്ലിക് ലൈബ്രറി, ഹരിതകര്‍മസേനയുടെ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിതകര്‍മ സേനയുടെ സാധനങ്ങള്‍ തരം തിരിക്കുന്ന ഗോഡൗണും രണ്ട് ശുചിമുറികളും ഈ കെട്ടിടത്തിലുണ്ട്. ഇവിടെയാണ് വോളിബോള്‍ കളിക്കളം എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിക്കുകയും പഞ്ചായത്ത് ഭരണസമിതി കളിക്കാന്‍ അനുവദിക്കുന്നില്ലെന്നുള്ള പ്രചാരണം നടത്തുകയും ചെയ്യുന്നത്. നിലവില്‍ 12 വര്‍ഷമായി ഒരു വോളിബോള്‍ കോര്‍ട്ട് ഇവിടെയില്ല. ഇതിന് മുമ്പ് മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് വോളിബോള്‍ കളി ഉണ്ടായിരുന്നു. ഈ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വന്നതോടെ വോളിബോള്‍ കളി നിലയ്ക്കുകയായിരുന്നു. ഏതാനും ചിലര്‍ ചേര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇവിടെ രാത്രിയിലെത്തി വോളിബോള്‍ നെറ്റ് കെട്ടുകയായിരുന്നു. പിന്നീട് കളിയും ആരംഭിച്ചു. ഇവിടെ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ബോധപൂര്‍വമാണ് ചിലര്‍ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. കൈയേറി നിര്‍മിച്ച വോളിബോള്‍ നെറ്റ് പഞ്ചായത്ത് അധികൃതര്‍ നശിപ്പിച്ചുവെന്ന ആരോപണവും തെറ്റാണ്. ഈ നെറ്റ് കേടുപാടുകള്‍ കൂടാതെ അഴിച്ചെടുത്ത് പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തി കളിക്കളം നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു, വൈസ് പ്രസിഡന്റ് ഷീനാ അനില്‍കുമാര്‍, അംഗങ്ങളായ മാത്യു മറ്റപ്പള്ളി, ബീനാ പ്രസാദ്, പി മനോജ്, ആര്‍ അഖില്‍, വി.വി വിദ്യാമോള്‍, റെജി, മഞ്ജുമോള്‍, ജിജി അരുണ്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?