കൊച്ചറ എകെഎം യുപി സ്‌കൂളില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
കൊച്ചറ എകെഎം യുപി സ്‌കൂളില്‍ പിടിഎ സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി
ഇടുക്കി: കൊച്ചറ എകെഎം യുപി സ്‌കൂളില്‍ പിടിഎ സമ്മേളനവും ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. രക്ഷിതാക്കള്‍ക്കായി നടത്തിയ പഠന ക്ലാസ് കുഴിത്തൊളു ദീപാ ഹൈസ്‌കൂള്‍ അധ്യാപകന്‍ ഷിജോ ജോണ്‍ നയിച്ചു. പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍ കാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ വര്‍ഗീസ് ഡോമിനിക്, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, വണ്ടന്‍മേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ആക്കാട്ട്മുണ്ടയില്‍, ചക്കുപള്ളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ കുഴിക്കാട്ട്, പഞ്ചായത്തംഗങ്ങളായ ഷാന്‍ ജോസഫ് കദളിക്കാട്ടില്‍, ഷീബ ജോര്‍ജ്, മാത്യു തോമസ്, ഷൈനമ്മ സിബി, ടോണി മക്കൊറാ, പഞ്ചിങ് അക്കാദമി പ്രതിനിധി എക്‌സ് മിലിട്ടറി ജോബിന്‍സ് പാനോസ്, ഗീതു അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളും ജനപ്രതിനിധികളും തമ്മിലുള്ള മുഖാമുഖം പരിപാടിയില്‍ സ്‌കൂളിന് അനിവാര്യമായ അടിസ്ഥാന ആവശ്യങ്ങള്‍ ജനപ്രതിനിധികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. ഇതിന് പരിഹാരം കാണുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പ് നല്‍കി.
What's Your Reaction?