ഇടുക്കി കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് തുറന്നു
ഇടുക്കി കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് തുറന്നു

ഇടുക്കി: ഇടുക്കിയുടെ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തുപകരാന്‍ പുതിയ പദ്ധതികള്‍ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ ഇടുക്കിക്ക് സമീപമാണ് 10 കോടി രൂപ മുതല്‍മുടക്കുള്ള ടൂറിസം വില്ലേജ് സ്ഥാപിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ വി വിഗ്നേശ്വരി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം സി വി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






