എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന പാറത്തോടിനെ യുഡിഎഫില്‍ എത്തിക്കാന്‍ അലന്‍ ഇടുക്കാര്‍
എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന പാറത്തോടിനെ യുഡിഎഫില്‍ എത്തിക്കാന്‍ അലന്‍ ഇടുക്കാര്‍
ഇടുക്കി: നെടുങ്കണ്ടത്തെ ഇടത് കോട്ടയിളക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് 23കാരനായ അലന്‍ ഇടുക്കാറിനെയാണ്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പാറത്തോട് ഡിവിഷനില്‍നിന്നാണ് അലന്‍ ജനവിധി തേടുന്നത്. ഇടത് പക്ഷത്തിനൊപ്പം നില്‍ക്കാറുള്ള തോട്ടം മേഖല യുവരക്തത്തിന്റെ കരുത്തില്‍ വലത് ചേരിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കോട്ടയം സിഎംഎസ് കോളേജിലെ കലാലയ രാഷ്ട്രീയത്തില്‍ എസ്എഫ്‌ഐയുടെ തേരോട്ടത്തിന് തടയിട്ട പോരാട്ട വീര്യമുണ്ട് അലനും കൂട്ടുകാര്‍ക്കും. എസ്എഫ്‌ഐയുടെ അപ്രമാദിത്യത്തിന് തടയിട്ട് കെഎസ്‌യുവിന്റെ വെന്നികൊടി പാറിച്ചത് അലനും കൂട്ടരും ചേര്‍ന്നായിരുന്നു. നിിലവിലെ കോളേജ് യൂണിയന്‍ അംഗം കൂടിയാണ് അലന്‍.
What's Your Reaction?