കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ടയര്‍ ഊരി തെറിച്ച് അപകടം
കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ടയര്‍ ഊരി തെറിച്ച് അപകടം

ഇടുക്കി: കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ടയര്‍ ഊരി തെറിച്ച് അപകടം. വാഹനത്തില്‍ നിന്ന് വേര്‍പ്പെട്ട ടയര്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് തെന്നി നീങ്ങി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ഓടെയാണ് അപകടം. ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.
What's Your Reaction?