പൊന്‍മുടി എക്കോ പോയിന്റ് അനാഥം: കൈയടക്കി സാമൂഹിക വിരുദ്ധര്‍
പൊന്‍മുടി എക്കോ പോയിന്റ് അനാഥം: കൈയടക്കി സാമൂഹിക വിരുദ്ധര്‍

ഇടുക്കി: ടൂറിസത്തില്‍ ജില്ല മുന്നേറുമ്പോള്‍ അധികൃതരുടെ അനാസ്ഥയില്‍ വികസനം വഴിമുട്ടി പൊന്‍മുടി എക്കോ പോയിന്റ്. മുമ്പ് പ്രതിദിനം ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന കേന്ദ്രമിപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണ്. സഞ്ചാരികള്‍ വളരെ അപൂര്‍വമായി മാത്രമേ ഇവിടെ എത്താറുള്ളൂ. പൊന്‍മുടി അണക്കെട്ടില്‍ ആദ്യം ബോട്ട് സവാരി ആരംഭിച്ചത് ഇവിടെയായിരുന്നു. പിന്നീടുണ്ടായ രാഷ്ട്രീയ ഇടപെടലില്‍ പദ്ധതി നിലച്ചു. പിന്നാലെ പൊന്‍മുടി ഡാം ആന്‍ഡ് ഡെയില്‍ ടൂറിസം പദ്ധതി വന്നതോടെ എക്കോ പോയിന്റ് അനാഥമായി.
പച്ചപ്പ് നിറഞ്ഞ മനോഹരമായ ഇവിടെ മദ്യക്കുപ്പികളും മാലിന്യവും നിറഞ്ഞു. മദ്യപ സംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നു. പദ്ധതി നിലച്ചത് കൊന്നത്തടി പഞ്ചായത്തിന്റെ ടൂറിസം വികസനത്തിന് തിരിച്ചടിയായി. ടൂറിസം വികസനത്തിന്റെ ചെറിയ സാധ്യതകള്‍പോലും പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന പൊന്‍മുടി എക്കോ പോയിന്റ് അനാഥമായി.
What's Your Reaction?






