പൂപ്പാറയില്‍ ജന്‍ഔഷധി കേന്ദ്രം തുറന്നു

പൂപ്പാറയില്‍ ജന്‍ഔഷധി കേന്ദ്രം തുറന്നു

Jun 16, 2025 - 10:32
 0
പൂപ്പാറയില്‍ ജന്‍ഔഷധി കേന്ദ്രം തുറന്നു
This is the title of the web page

ഇടുക്കി: ശാന്തന്‍പാറ സഹകരണ ബാങ്കിന് കീഴില്‍ പൂപ്പാറയില്‍ ജന്‍ഔഷധി കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നതാണ് ജന്‍ഔഷധി. ഇവിടെ നിന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ 50% മുതല്‍ 90% വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടുയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് വി വി ഷാജിയുടെ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വി എന്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ബാങ്ക് സെക്രട്ടറി കെ ജെ ടോമിച്ചന്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ചയും മെഡിക്കല്‍ സ്റ്റോര്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow