മുള്ളന്‍പന്നിയുടെ ഇറച്ചിയുമായി അതിഥി തൊഴിലാളി കട്ടപ്പനയില്‍ പിടിയില്‍

മുള്ളന്‍പന്നിയുടെ ഇറച്ചിയുമായി അതിഥി തൊഴിലാളി കട്ടപ്പനയില്‍ പിടിയില്‍

Dec 30, 2025 - 10:25
Dec 30, 2025 - 10:30
 0
മുള്ളന്‍പന്നിയുടെ ഇറച്ചിയുമായി അതിഥി തൊഴിലാളി കട്ടപ്പനയില്‍ പിടിയില്‍
This is the title of the web page

ഇടുക്കി: മുള്ളന്‍പന്നിയുടെ ഇറച്ചിയുമായി അതിഥി തൊഴിലാളി കട്ടപ്പന പൊലീസിന്റെ പിടിയില്‍. ബീഹാര്‍ സ്വദേശി സിലാസ് എംബാറാമാണ് പിടിയിലാത്. ഇയാളുടെ പക്കല്‍നിന്ന് 5 കിലോ ഇറച്ചിയും പിടിച്ചെടുത്തു. എംബാറാമിന് തൂക്കുപാലം കുഴിപ്പട്ടിക്ക് സമീപത്തുനിന്നാണ് വാഹനമിടിച്ച് ചത്തനിലയില്‍ മുള്ളന്‍പന്നിയെ ലഭിച്ചത്. തുടര്‍ന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ ഇറച്ചി ലഭിച്ച വിവരമറിയിച്ചെങ്കിലും അവര്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് ഇറച്ചി പാകം ചെയ്തു കഴിക്കുന്നതിനായി ചാക്കിലാക്കി കട്ടപ്പനയിലേയക്ക് പുറപ്പെട്ടു. സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇറച്ചിക്കൊപ്പം മുള്ളുകളും സൂക്ഷിച്ചിരുന്നു. കട്ടപ്പനയില്‍ പൊലീസ് പരിശോധനയ്ക്കിടെയാണ് ഇറച്ചി പിടികൂടിയത്.  പൊലിസ് വനംവകുപ്പ് കുമളി റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഇറച്ചിയും പ്രതിയെയും കൈമാറുകയും ചെയ്തു. അഞ്ച് കിലോ മുള്ളന്‍ചുന്നിയുടെ ഇറച്ചി പാകപ്പെടുത്തുവാന്‍ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനംവകുപ്പ് പിന്നീട് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളില്‍നിന്ന് കേരളത്തില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് വന്യജീവി നിയമത്തെകുറിച്ച് കൃത്യമായ അറിവില്ലെന്നും തൊഴിലുടമകള്‍ വന്യജീവി സംരക്ഷണ നിയമത്തെക്കുറിച്ച് ഇവര്‍ക്ക് അവബോധം നല്‍കണമെന്നും വനംവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow