കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു 

കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു 

Jun 25, 2026 - 11:07
Jun 25, 2026 - 12:16
 0
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു 
This is the title of the web page

 ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ 25 വര്‍ഷത്തിലധികമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെ ആദരിച്ചു. വിവിധ വകുപ്പുകളിലായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ 10 പേര്‍ക്ക് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ പൊന്നാട അണിയിച്ച് മൊമന്റൊ നല്‍കിയത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സേവനമനുഷ്ഠിച്ച ഡോ. സിസ്റ്റര്‍ മേഴ്‌സിലെറ്റ്, ഡോ. ലത, ഡോ. അനില്‍ പ്രദീപ്, ബീനാ ജോസഫ്, സ്മിത എബ്രഹാം, സ്വപ്ന എം കെ, സെലിന്‍ ജോസഫ്, ത്രേസ്യാമ്മ, എല്‍സി വര്‍ഗീസ്, സുമ സജി എന്നിവരെയാണ് ആദരിച്ചത്.ഇവര്‍ക്ക് ജീവിതകാലം മുഴുവന്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സാ ഡിസ്‌കൗണ്ട് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാര്‍ഡുകളും സമ്മാനിച്ചു. ജനറല്‍ മാനേജര്‍ ജേക്കബ് കോര, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഭാരതി മോഹന്‍, ഡോ. ജോളി വര്‍ഗീസ്, സുമിതാമോള്‍, ഡോ. അനില്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow