പൊടിപാറിയ പൂരപ്പാട്ട്
പൊടിപാറിയ പൂരപ്പാട്ട്

ഇടുക്കി : പൂര പാട്ടിൽ പൊടിപൂരം വിജയം നേടി കുമാരമംഗലം എം കെ എൻ എം എച് എസ് എസ്. സദസ്സിനെ ആകെ ഇളക്കിമറിച്ച മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിലും, ഹയർ സെക്കൻഡറി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയത് കുമാരമംഗലം എം കെ എൻ എം എച് എസ് എസിലെ വിദ്യാർത്ഥികളാണ്.
താളവും മേളവും പാട്ടും ഒരുപോലെ അവതരിപ്പിച്ച് പ്രകടനം നടത്തേണ്ട മത്സരമാണ് പൂരപ്പാട്ട്. സദസ്സിനെ ഒന്നാകെ പൂരത്തിന്റെ കാഴ്ച ഒരുക്കിയാണ് പൂരപ്പാട്ട് വേദിയിൽ അരങ്ങേറിയത്.
സജീഷ് പയ്യന്നൂർ എന്ന അധ്യാപകന്റെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ അരങ്ങിലെത്തിയത് .
What's Your Reaction?






