കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ യോഗ ദിനാചരണം

കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ യോഗ ദിനാചരണം

Jun 21, 2025 - 15:28
 0
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ യോഗ ദിനാചരണം
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ യോഗാദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സന്ധ്യ ജയന്‍ അധ്യക്ഷയായി. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍ സന്ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ശര്‍മ, ശോഭ, അനീഷ് ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ടിജു ജോസഫ് എന്നിവര്‍ സംസാരിച്ചു. യോഗ ട്രെയിനര്‍ റോജി ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ഓഫീസ് സ്റ്റാഫ്, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കാഞ്ചിയാര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും യോഗ പരിശീലനവും ബോധവല്‍ക്കരണവും നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow