ചെമ്മണ്ണാറില്‍ ഗൃഹനാഥന്‍ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍
ചെമ്മണ്ണാറില്‍ ഗൃഹനാഥന്‍ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍

ഇടുക്കി: ചെമ്മണ്ണാര്‍ വെങ്കലപ്പാറയില്‍ ഗൃഹനാഥനെ പടുതാക്കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്പക്കരയില്‍ ബെന്നി(55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാനായി പടുതാക്കുളത്തിന്റെ പരിസരത്തേയ്ക്ക് പോയ ബെന്നി ഏറെനേരം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ചെരുപ്പും തോര്‍ത്തും കണ്ടെത്തി. തുടര്‍ന്ന് നെടുങ്കണ്ടം അഗ്നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് 12 അടിയിലധികം താഴ്ചയുള്ള പടുതാക്കുളം മോട്ടര്‍ ഉപയോഗിച്ച് വറ്റിച്ച ശേഷം മൃതദേഹം പുറത്തെടുത്തു. ഉടുമ്പന്‍ചോല പൊലീസ് നടപടി സ്വീകരിച്ചു. അച്ഛന്‍: ജോസഫ്. അമ്മ: ഏലിയാമ്മ.
What's Your Reaction?






