അഖിലലോക സൺഡേസ്കൂൾ ദിനാചരണത്തിൻറ ഭാഗമായി കുമളി സെന്ററിന്റെ ആഭിമുഖ്യത്തിൽ കുമളിയിൽ സുവിശേഷ സന്ദേശ റാലിയും പൊതുസമ്മേളനവും നടന്നു.
അഖിലലോക സൺഡേസ്കൂൾ ദിനാചരണത്തിൻറ ഭാഗമായി കുമളി സെന്ററിന്റെ ആഭിമുഖ്യത്തിൽ കുമളിയിൽ സുവിശേഷ സന്ദേശ റാലിയും പൊതുസമ്മേളനവും നടന്നു.

അഖിലലോക സൺഡേസ്കൂൾ ദിനാചരണത്തിൻറ ഭാഗമായി കുമളി സെന്ററിന്റെ ആഭിമുഖ്യത്തിൽ കുമളിയിൽ സുവിശേഷ സന്ദേശ റാലിയും പൊതുസമ്മേളനവും നടന്നു. സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ നിന്ന് ആരംഭിച്ച റാലിയിൽ വിവിധ പള്ളികളിൽ നിന്നും ശുഭ്രവസ്ത്ര ധാരികളായെത്തിയ നുറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു.
സൺഡേസ്കൂൾ സെൻറർ ഇൻസ് പക്ടർ പി.സി. ജേക്കബ്ബ് ,മോൾ വി. മാത്യു, സൺഡേ സ്കൂൾ സമാജം പ്രസിഡണ്ട് വിജി മാമ്മൻ മാത്യു, റോണി നൈനാൻ ഫിലിപ്പ്,ജയിംസ് കെ. ജോൺ, റിട്ടോ റെജി, നിൻ സാം തോമസ്, എന്നിവർ പ്രസംഗിച്ചു. കൊച്ചറ, ചക്കുപള്ളം. കല്ലാർ ഏലപ്പാറ, മത്തായി പാറ , കട്ടപ്പന വണ്ടിപ്പെരിയാർ ,അണക്കര ,നെടുങ്കണ്ടം . ഇടവകകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.അദ്ധ്യാപകരായ സജി ബിജോയ്, സുനി ജോൺ , സുമി സാം, ജയ ജേക്കബ്ബ്, ഷൈനി സജി, നിവിൻ ജേക്കബ്ബ് , ലില്ലി ജോൺ, ലിൻസി മനോജ്, എന്നിവർ റാലിക്കു നേതൃത്വം നൽകി.
What's Your Reaction?






