പേത്തൊട്ടിയിലെ 25 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിയ്ക്കും
പേത്തൊട്ടിയിലെ 25 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിയ്ക്കും

ശാന്തന്‍പാറ പേത്തൊട്ടിയിലെ 25 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിയ്ക്കും. തോട്ടം തൊഴിലാളികളെയും അന്യസംസ്ഥാന തൊഴിലാളികളെയുമാണ് മാറ്റി പാര്‍പ്പിയ്ക്കുന്നത്. പേത്തൊട്ടി, കള്ളിപ്പാറ മേഖലയിലെ ഉരുള്‍പൊട്ടലില്‍ ഉണ്ടായ കൃഷി നാശം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായും വിലയിരുത്തും. റോഡ് ഗതാഗതം പുനസ്ഥാപിയ്ക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിയ്ക്കുന്നു. രാത്രി യാത്രയ്ക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ രാത്രിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പൂപ്പാറ- ഉടുമ്പന്‍ചോല സംസ്ഥാന പാതയിലടക്കം നിയന്ത്രണം. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെ, ഒരാഴ്ചത്തേയ്ക്ക് അപകട സാധ്യതാ പാതകളിലൂടെ ഗതാഗതം അനുവദിയ്ക്കില്ല. മഴ മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐഎഎസ് അറിയിച്ചു.
What's Your Reaction?






