ശാന്തി ഹരിദാസ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്: ടി സുഭാഷ് വൈസ് പ്രസിഡന്റ്
ശാന്തി ഹരിദാസ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്: ടി സുഭാഷ് വൈസ് പ്രസിഡന്റ്
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റായി ശാന്തി ഹരിദാസും വൈസ് പ്രസിഡന്റായി ടി സുഭാഷും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ നാലാം തവണയാണ് വണ്ടിപ്പെരിയാറില്‍ എല്‍ഡിഎഫ് ഭരണം കൈയാളുന്നത്. രണ്ടാം വാര്‍ഡായ ഡൈമൂക്കില്‍നിന്നുള്ള പ്രതിനിധി ശാന്തി ഹരിദാസ് നാലാം തവണയാണ് പ്രസിഡന്റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശാന്തി ഹരിദാസിന് 14 ഉം യുഡിഎഫ് സ്ഥാനാര്‍ഥി ഷീബ റാണിക്ക് 8ഉം വോട്ടുകള്‍ ലഭിച്ചു. ബിജെപി അംഗം വിട്ടുനിന്നു. എസ്ഡിപിഐ അംഗത്തിന്റെ വോട്ട് ആസാധുവായി.
ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ നജീബ് തേക്കിന്‍കാട്ടിലിനെ എട്ടിനെതിരെ 14 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ ടി സുഭാഷ് പരാജയപ്പെടുത്തി. അഞ്ചാം വാര്‍ഡില്‍നിന്നുള്ള പ്രതിനിധിയായ സുഭാഷ് 2015ലെ ഭരണസമിതിയിലും അംഗമായിരുന്നു. വരണാധികാരി ജിന്‍സി കെ ചെറിയാന്‍, കുര്യാക്കോസ്, പഞ്ചായത്ത് സെക്രട്ടറി ബിനോയി വി ടി, ജിജോ മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?