പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കോവിൽമല സ്‌കൂൾക്കവല പുതുപ്പറമ്പിൽ അമൽ പി ഷാജി(26) യാണ് പിടിയിലായത്. കഴിഞ്ഞദിവസം പെൺകുട്ടിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡനം നടന്നതായി തെളിഞ്ഞു. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകനും സംഘവും യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കോവിൽമലയിലെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
What's Your Reaction?






