അണക്കരയില്‍ റോഡരികില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
അണക്കരയില്‍ റോഡരികില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

ഇടുക്കി: അണക്കര ടൗണിനുസമീപം റോഡരികില്‍ 2 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. അണക്കര ഏഴാംമൈല്‍ യൂണിയന്‍ ബാങ്കിനുസമീപം കുങ്കിരിപ്പെട്ടിയിലേക്കുള്ള റോഡരികില്‍ നിന്നാണ് രണ്ടുമാസം വളര്‍ച്ചയെത്തിയ ചെടികള്‍ വണ്ടന്‍മേട് പൊലീസ് കണ്ടെത്തിയത്. പ്രദേശവാസികളുടെ സ്ഥലത്തുസമീപം കഞ്ചാവ് ചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന വിവരം നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ വണ്ടന്‍മേട് എസ്എച്ച്ഒ ഷൈന്‍ കുമാറും സംഘവും ചെടികള്‍ പിഴുതെടുത്തു. മേഖലയില്‍ കഞ്ചാവും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതായി പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. മേഖലയില്‍ പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






