മൈലാടുംപാറ കടുക്കാസിറ്റിയില്‍ കടുവ കുഴിയില്‍ വീണനിലയില്‍
മൈലാടുംപാറ കടുക്കാസിറ്റിയില്‍ കടുവ കുഴിയില്‍ വീണനിലയില്‍

ഇടുക്കി: കൊച്ചറ മൈലാടുംപാറ കടുക്കാസിറ്റിയില്‍ കടുവയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തി.ഞായറാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് വയലില്‍ സണ്ണിയുടെ പുരയിടത്തിലെ കുഴിയില്‍ കടുവയെ കണ്ടെത്തിയത്. ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം കടുവയെ കണ്ടത്. വനപാലകര്‍ സ്ഥലത്തെത്തി. ആളുകളെ സ്ഥലത്തേയ്ക്ക് കടത്തിവിടാതെ വഴി തടഞ്ഞിരിക്കുകയാണ്. കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശമാണിവിടം. കടുവയെ മയക്കുവെടി വച്ചു പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു.
What's Your Reaction?






