മഴ കൂടി: കൊക്കോ കായകള്‍ ചീയുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍
മഴ കൂടി: കൊക്കോ കായകള്‍ ചീയുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഇടുക്കി: മെയ് മാസം മുതല്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ പ്രതിസന്ധിയിലായി കൊക്കോ കര്‍ഷകര്‍. തുടര്‍ച്ചയായി മഴ പെയ്തതോടെ കൃത്യ സമയങ്ങളില്‍ മരുന്ന് പ്രയോഗിക്കാന്‍ സാധിക്കാത്തത് ഉല്‍പാദനത്തെ കാര്യമായി ബാധിച്ചു. മഴയില്‍ കായ്കള്‍ ചീഞ്ഞതും പ്രതിസന്ധിയിസായി. ഇതോടെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട വിളവ് ഇടിഞ്ഞു. പല തോട്ടങ്ങളിലും കൊക്കോ കായ്കള്‍ ചീഞ്ഞ് ഉണങ്ങിയ നിലയിലാണ്. അടക്ക കൃഷിക്കു തളിക്കുന്ന ബോഡോ മിശ്രിതം തളിച്ചാല്‍ കൊക്കോ കൃഷിക്ക് ബാധിക്കുന്ന രോഗം തടയാനാകും. എന്നാല്‍ ഇത്തവണ തുടര്‍ച്ചയായി പെയ്ത മഴ കാരണം പല കര്‍ഷകര്‍ക്കും മരുന്ന് തളിക്കാന്‍ സാധിച്ചില്ല. മഴയുടെ തീവ്രത കാരണം പുതിയതായി പൂവ് വിരിയുന്നില്ല. ഇത് വരും മാസങ്ങളില്‍ ലഭിക്കേണ്ട വിളവിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുതിച്ചു കയറിയ കൊക്കോ വില പിന്നീട് കൂപ്പുകുത്തിയിരുന്നു. കുരുമുളക്, ജാതി, കമുക്, തെങ്ങ് തുടങ്ങിയവക്കൊപ്പം ഹൈറേഞ്ചില്‍ ഇടവിളയായി സ്ഥാനം പിടിച്ച കൃഷിയാണ് കൊക്കോ. ഇത്തവണത്തെ മഴ രണ്ടുമാസത്തെ വിളവ് നഷ്ടമാക്കിയെന്ന് കര്‍ഷകര്‍ പറയുന്നു. പല തോട്ടത്തിലും 50 ശതമാനത്തിലധികം വിളവ് കുറഞ്ഞിട്ടുണ്ട്.
What's Your Reaction?






