ഡിവൈഎഫ്‌ഐ ഉപ്പുതറയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
ഡിവൈഎഫ്‌ഐ ഉപ്പുതറയില്‍ നൈറ്റ് മാര്‍ച്ച് നടത്തി

ഇടുക്കി: വേണ്ട, ലഹരിയും ഹിംസയും എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ഉപ്പുതറയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഫ്‌സല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാലം ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം വലിയപാലം ജങ്ഷന്‍ ചുറ്റി ടൗണില്‍ സമാപിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് പി പി, എബിന്‍ ബേബി, സിപിഐ എം ഉപ്പുതറ ലോക്കല്‍ സെക്രട്ടറി കെ കലേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ലഹരിക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ഡിവൈഎഫ്‌ഐ സംസ്ഥാനത്തുടനീളം നടത്തിവരുന്നത്.
What's Your Reaction?






