വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിലുള്‍പ്പെടുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യുവതലമുറയിലെ അലസതകള്‍ക്ക് പരിഹാരം കാണുക, കായികക്ഷമതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ആസ്തി വികന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും പദ്ധതി തുകയില്‍ നിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരണം. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ അധ്യക്ഷയായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വത്തായി രാജേന്ദ്രന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഡി അജിത്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തുങ്കല്‍, ആസൂത്രണ കാര്യ ചെയര്‍മാന്‍ ജി. വിജയാനന്ദ്, പഞ്ചായത്തംഗങ്ങളായ എസ്എ ജയന്‍, കെ. മാരിയപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






